ഇന്ന് അത്തം; ഇനി പൂവിളിയുടെ നാളുകള്‍, ഓണാവേശത്തിലേക്ക് മലയാളികള്‍

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികള്‍ക്ക് വീണ്ടുമൊരു ഓണക്കാലം. അത്തം പിറന്നതോടെ, ഇനിയുള്ള പതിനൊന്നുനാള്‍ മലയാളി ഓണാവേശത്തിലായിരിക്കും. അത്തം പത്തിനാണ് പൊന്നോണം എന്നാണ് ചൊല്ലെങ്കിലും ഇത്തവണ പതിനൊന്നാം നാളാണ് പൊന്നോണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു.
ഇന്ന് മുതല്‍ ജാതി മത ഭേദമെന്യേ ഓരോ വീടുകളുടെയും മുന്നില്‍ ഐശ്വര്യത്തിന്റെ പ്രതീകമായ പൂക്കളങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നത്.
വീടുകളില്‍ പൂക്കളങ്ങള്‍ വിരിയുന്ന ഓണക്കാലത്തിന്റെ തിരക്കുകളിലേക്ക് നാട് ഉണര്‍ന്നുകഴിഞ്ഞു. വസ്ത്ര, പൂ വിപണികള്‍ ഇതോടകം തന്നെ സജീവമായിക്കഴിഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം വിപണിയിലേക്ക് പൂക്കള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്ക്ക് കൈമാറിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. അത്തം നഗറില്‍ (തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനി) രാവിലെ അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page