മലപ്പുറം: കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദര്‍ശനവുമെന്ന് പരാതി. മലപ്പുറത്താണ് സംഭവം. കോഴിക്കോട്- പാലക്കാട് റൂട്ടിലോടുന്ന ബസിലാണ് സംഭവം. യുവതി നല്‍കിയ പരാതിയിന്മേല്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
ബസിലെ ജനറല്‍ സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്നു യുവതി. അവിടെ ഇരിക്കുന്നതിനെ യാത്രക്കാരനായ ഒരു യുവാവ് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. വാക്കേറ്റം മൂത്തതോടെ മോശമായി യുവാവ് പെരുമാറിയെന്നും കൈമുട്ട് കൊണ്ട് യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്നുമാണ് പരാതി. അതിക്രമം നേരില്‍ കണ്ടിട്ടും പ്രതികരിച്ചില്ലെന്നും പരാതിക്കാരിയായ യുവതി ആരോപിച്ചു.








