പുത്തിഗെ: ഇന്ത്യുടെ എൻപതാം സ്വാതന്ത്ര്യ ദിനം മുഹിമ്മാത്തുദ്ദീൻ മദ്രസ സമുചിതമായി
ആഘോഷിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും സമത്വവും കാത്തുസൂക്ഷിക്കാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിജ്ഞ എടുത്തു .
സ്വാതന്ത്ര്യ ദിന സന്ദേശം, പ്രഭാഷണം, ക്വിസ്, പ്രബന്ധം, കയ്യെഴുത്ത് മാസിക പ്രകാശനം, ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു.
മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂർ പതാക ഉയർത്തി. സ്വദർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി അദ്ധ്യക്ഷത വഹിച്ചു. അസീസ് ഹിമമി ഗോസഡ, എസ്.ബി.എസ് സെക്രട്ടറി റുഹൈസ് ദേലംപാടി, സിദ്ദീഖ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. മുർത്തള ഹിമമി സഖാഫി, ഹൗഫ് ഹിമമി സഖാഫി, ആബിദലി സഖാഫി, അൻസാർ സഖാഫി, മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ, ബാസിത്ത് ഹിമിമി സഖാഫി, മുസമ്മിൽ ഹിമമി സഖാഫി, നൗഫൽ ഹിമമി സഖാഫി, ശാഹുൽ ഹമീദ് സഖാഫി, നാസർ ഹിമമി, സകരിയ്യ സഖാഫി, അബ്ദുൽ ലത്വീഫ് സഅദി , ഉമൈർ മള്ഹരി സഖാഫി, സാലിം ആദൂർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.







