നീലേശ്വരം പാലായിയിലെ സി പി എം നേതാവ് കെപി ഗോപാലൻ അന്തരിച്ചു

കാസർകോട്:നീലേശ്വരം പാലായിയിലെ സി പി എം നേതാവ് കെ പി ഗോപാലൻ (86) അന്തരിച്ചു. സി പി എം മുൻ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. മൃതദേഹം രാവിലെ പാലായി ഓപ്പൺ ഹാളിൽ പൊതു ദർശനത്തിന് വെക്കും. 11.30ന് സംസ്കാരം. ഭാര്യ: വി വി ജാനകി. മകൻ: വി വി മനോഹരൻ. മരുമകൾ: ഗീത (കല്ലമ്പള്ളി, പട്ടേന). സഹോദരങ്ങൾ: നാരായണി, ശാരദ, ബാലകൃഷ്ണൻ, സുധാകരൻ, പ്രഭാകരൻ, ഭാസ്ക്കരൻ, കരുണാകരൻ, പരേതരായ
കുമാരൻ, കുഞ്ഞമ്പു അന്തിത്തിരിയൻ (കിണാവൂർ), അപ്പുക്കുട്ടൻ കാരണവർ (പള്ളിക്കര).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page