സ്വാതന്ത്ര്യദിനാഘോഷം : സ്വാതന്ത്ര്യസമര സേനാനികളെയും വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ബി ജെ പി ആദരിച്ചു


കുമ്പള : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ബി ജെ പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.


ബി ജെ പി ശാന്തിപ്പള്ള വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന
ചടങ്ങിൽ ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥരായി സേവനം അനുഷ്ഠിച്ച രാമ ഗട്ടി, സുരേഷ് ഹെഗ്ഡെ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരായ യു. രാമകൃഷ്ണ, ഗോപാലകൃഷ്ണ ടി. എൻ., നിലവിൽ ഇന്ത്യൻ സൈന്യത്തിൽ എൻ.എസ്.ജി. കമാൻഡറായി സേവനം അനുഷ്ഠിക്കുന്ന രോഹിത് ഗട്ടി എന്നിവരുടെ കുടുംബാംഗങ്ങളെയാണ് ആദരിച്ചത് .


ഭാരതീയ ജനതാ പാർട്ടി വനിതാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രേമലത എസ്.,ശാലി, വിജയ, സന്തോഷ് ഗട്ടി, സന്ദീപ് ഗട്ടി പ്രസംഗിച്ചു.പാർട്ടി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സേവനത്തിനുമായി വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിക്കുന്നതിലൂടെ, യുവതലമുറയിൽ ദേശസ്നേഹവും രാഷ്ട്രസേവന മനോഭാവവും വളർത്തുന്നതിനുള്ള സന്ദേശം ചടങ്ങ് സമ്മാനിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page