കാസര്‍കോട്: ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
ഉദുമ പടിഞ്ഞാര്‍ സ്വദേശി അബ്ദുറഹ്‌മാന്‍ മില്ല്(40) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലും ചികിത്സയിലായിരുന്നു. 14 ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. ജില്ലയിലെ മികച്ച കബഡി, ക്രിക്കറ്റ് താരങ്ങളിലൊരാളായിരുന്ന അബ്ദുറഹ്‌മാന്‍ മില്ല്. നാട്ടില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞി മില്ലിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സഹ്സൂറ. മകന്‍: സഹ്ദാദ് (ചാച്ചു). സഹോദരങ്ങള്‍: ബഷീര്‍, സാഹു, സബാന, റസീന, പരേതനായ അത്ത.







