കാസര്‍കോട്: പെരിയ, മൂന്നാംകടവില്‍ വന്‍ വാഹനാപകടം. കെ.എസ് ആർ ടി സി ബസ് നിര്‍ത്തിയിട്ട് ആളെ എടുക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയെത്തിയ ലോറി പിറകിലിടിച്ചാണ് അപകടം. ഇന്ന് (ചൊവ്വ) ഉച്ചക്ക് 11 മണിയോടെയാണ് അപകടം. ലോറി ഡ്രൈവര്‍ പെരിയ, ചെക്കിപ്പള്ളത്തെ പ്രശാന്തിനു സാരമായി പരിക്കേറ്റു. ബസിന്റെ പിന്‍സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സുള്ള്യയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു കെ എസ് ആർ ടി സി ബസ്.








