കാസര്‍കോട്: സ്വാതന്ത്ര്യ ദിന പരേഡില്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എ.കെ.എം.അഷറഫ്, മാഹിന്‍ കല്ലട്ര, കെ നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബുഎബ്രഹാം തുടങ്ങിയവര്‍ ചടങ്ങ് വീക്ഷിക്കാനെത്തി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പൊലീസ് മേധാവി നിധിന്‍ രാജ് എന്നിവര്‍ പരേഡിനെ സല്യൂട്ട് ചെയ്തു. സ്വാതന്ത്ര്യദിന പരേഡില്‍ സായുധ സേനകള്‍, പൊലീസ്, എക്‌സൈസ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍, എന്‍.സി.സി, സ്‌കൂള്‍ ബാന്‍ഡ് സെറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 16 പ്ലാറ്റൂണുകള്‍ അണിനിരന്നു.








