കാസർകോട്: സ്വിമ്മിംഗ് പൂളിൽ വീണ് പരിക്കേറ്റ മൂന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ദക്ഷിണ കന്നഡ മുൾക്കി ദർഗ റോഡിലെ നസീർ യൂസഫിന്റെ മകൻ മുഹമ്മദ് ഐസാൻ യൂസഫ് ആണ് മരിച്ചത്. ഈമാസം 9നു രാത്രി 11.30ഓടെ മൂഡംബയൽ സിഗ്നേച്ചർ ഫാർമ്സ് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിലാണ് അബദ്ധത്തിൽ കുട്ടി വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.







