കാസർകോട്: കാലിക്കടവിൽ എംഡി എം എ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെ അറസ്റ്റ് ഉണ്ടായ ഒമ്പതാം തീയതി തന്നെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അറിയിച്ചു. എല്ലാ ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. ഓഗസ്റ്റ് 9ന് അറസ്റ്റ് ചെയ്ത ദിവസം തന്നെ നടപടി സ്വീകരിച്ചതായും സിജോ ജോസഫ് വ്യക്തമാക്കി. 139.29 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി എ അബ്ദുൾ സലാം (27), കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ബാസ് (50) എന്നിവരാണ് കാലിക്കടവിൽ അറസ്റ്റിലായത്. മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നാണ് പ്രതി സമൂഹമാധ്യമങ്ങളിൽ അവകാശപ്പെടുന്നത്. പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നു എംവി ഗോവിന്ദൻ ആരോപിച്ചിരുന്നു. എന്നാൽ പ്രതിക്ക് സോഷ്യൽ മീഡിയ കോഡിനേറ്റർ എന്ന ചുമതല നൽകിയിട്ടില്ലെന്ന് മന്ത്രി ഓജെ ജനീഷ് പറഞ്ഞു. തനിക്കും മുഖ്യമന്ത്രിക്കും ഒപ്പം ചിത്രങ്ങൾ എടുക്കുന്നത് തടയാൻ ആകില്ലെന്നും, ലഹരിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് എംഎൽഎയും പറഞ്ഞു. മുഹമ്മദ് ഹുസൈന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ വി ഡി സതീശനൊപ്പം നിൽകുന്ന നിരവധി ചിത്രങ്ങളും വിഡിയോകളുമുണ്ട്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ നടത്തിയ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയുടെ സംഘാടകരിൽ ഒരാളുമായിരുന്നു മുഹമ്മദ് ഹുസൈൻ. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഇയാൾ ഇട്ട പോസ്റ്റും ഫേസ്ബുക്കിലുണ്ട്.








