ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുനൽകുകയാണെങ്കിൽ സൈനിക നടപടികളിൽ നിന്ന് പിന്മാറാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയെങ്കിലും, ഇറാന്റെ കടുത്ത ഉപാധികൾ നിലനിൽക്കുന്നതിനാൽ അനിശ്ചിതത്വം തുടരുന്നു. സംഘർഷ സാധ്യത മൂലം ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചിട്ടുണ്ട്.
ഇറാന് എതിരായ യുദ്ധത്തെത്തുടർന്ന് യു.എസ് സൈന്യത്തിന്റെ ആയുധശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കുന്നതിനായി ഉൽപാദനം വേഗത്തിലാക്കാൻ പെന്റഗൺ പ്രതിരോധ കമ്പനികൾക്ക് അടിയന്തര നിർദ്ദേശം നൽകി.
ട്രംപിന്റെ ഗാസ സമാധാന പദ്ധതി നെതന്യാഹു തള്ളി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച 15 ഇന ഗാസ സമാധാന പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളി. ഹമാസിനെ പൂർണമായി നിരായുധീകരിക്കുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രയേൽ പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിലെ ഊർജ്ജ ശൃംഖലകൾക്ക് നേരെ ഡ്രോൺ ആക്രമണം: റഷ്യയിലെ നിസ്നെകാംസ്കിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊളംബിയയിൽ ഭൂചലനം: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടാവുകയും 47 പേർ കൊല്ലപ്പെടുകയും ചെയ്തു.
ടെക് ലോകത്ത് നേതൃമാറ്റം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്ത്രങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഗൂഗിളിൽ വലിയ അഴിച്ചുപണി. ജെഫ് ഡീൻ സ്ഥാനം ഒഴിഞ്ഞതോടെ ഡെമിസ് ഹസാബിസിന് പുതിയ പ്രധാന പദവികൾ കൈമാറി.
കാനഡയിൽ കുടിയേറ്റക്കാർക്കെതിരെ നടപടി: കാനഡയിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 3,323 ഇന്ത്യക്കാരെ നാടുകടത്തി.
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മാറ്റം .
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ചെങ്കോട്ടയിൽ ദേശീയഗാനത്തിന് മുൻപായി വന്ദേമാതരം ആലപിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ക്രമീകരണം.
ചടങ്ങിൽ ‘ജെൻസീ’ തലമുറയിലെ പ്രതിഭകൾക്ക് പ്രത്യേക ആദരവും പരിഗണനയും നൽകും.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം അതിശക്തമായി തുടരുന്നു. പ്രതിഷേധത്തെ തുടർന്ന് രാജിവച്ച പിഎസ്സി ചെയർമാൻ എൽ. ഖിയാങ്‌ടെയെ സിഐഡി അറസ്റ്റ് ചെയ്തു.
പാർലമെന്റിൽ പ്രതിഷേധം: വിദ്യാർത്ഥി പ്രതിഷേധ വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തി മറുപടി നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ (സംസ്ഥാന ഗീതം) ആദ്യവും അതിനുശേഷം മാത്രം ദേശീയ ഗാനം ആലപിച്ചാൽ മതിയെന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കി.
സുപ്രീം കോടതി ഉത്തരവ്: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് നേത്രചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ സുപ്രീം കോടതി അനുമതി നൽകി.
പാകിസ്ഥാന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ ഒരു ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
വ്യോമ അപകടം: മഹാരാഷ്ട്രയിലെ ബാരാമതി വ്യോമതാവളത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണു. ആളപായമില്ല.
പരീക്ഷ തട്ടിപ്പിലും വ്യാജ പ്രചാരണത്തിലും നടപടി: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണ കേസിൽ ടി.ജി. മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കലിൽ ആത്മഹത്യ: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാര്ത്ഥിയുടെ സഹോദരനെയും മംഗളൂരുവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
നിയമസഭാ വിവാദം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് സ്പീക്കർ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് എൽ.ഡി.എഫും പ്രതിപക്ഷവും രംഗത്തെത്തി.
ദുരന്ത വാർത്ത: മൂവാറ്റുപുഴയിൽ ഹാഫ് കുക്ഡ് ചപ്പാത്തി യന്ത്രത്തിൽ കൈ കുടുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
യുപിഐ ഇടപാടുകൾക്ക് ഡിജിറ്റൽ ചാർജുകൾ ഈടാക്കില്ലെന്ന് പാർലമെന്റിൽ വ്യക്തത വരുത്തി.
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: ചമോലിയിൽ കനത്ത മഴയെ തുടർന്ന് മേഘവിസ്ഫോടനവും പ്രളയസമാനമായ സാഹചര്യവും റിപ്പോർട്ട് ചെയ്തു.
വിദ്യാർത്ഥി പ്രതിഷേധം: ജാർഖണ്ഡിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തി.
റിയാദിലെ സോഫ നിർമ്മാണ ശാലയിലുണ്ടായ വൻ തീപിടുത്തത്തിൽ തൊഴിലാളികൾ മരിച്ചു.
യുഎഇ വിസ: ഇന്ത്യക്കാർക്ക് യുഎഇ കൂടുതൽ തൊഴിൽ സാദ്ധ്യതകളും വിസ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് വീണ് അപകടം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരച്ചിൽ രാത്രി വൈകിയും തുടരുന്നു.
കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്.
മോട്ടോർ വാഹന വകുപ്പിൽ കാരണം കാണിക്കൽ നോട്ടീസ്: സമരം ചെയ്ത് കറുത്ത ബാഡ്ജ് ധരിച്ചെത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് മെമ്മോ നൽകി ഗതാഗത കമ്മീഷണർ.
ബെംഗളൂരു ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ദീർഘദൂര സർവീസുകളിലെ ഡ്രൈവർമാർക്ക് ആവശ്യത്തിന് വിശ്രമം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ എഡിഎമ്മിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
കാസർകോട്ട്
മഴ മുന്നറിയിപ്പും ജാഗ്രതയും: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പനി, ഡെങ്കിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷം: ഓഗസ്റ്റ് 15-ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മന്ത്രി കെ. എം. ഷാജി ദേശീയ പതാക ഉയർത്തും. ദിനാഘോഷത്തിന് മുന്നോടിയായുള്ള പരേഡ് റിഹേഴ്സൽ ആരംഭിച്ചു.
കാട്ടുപന്നികളെ വെടിവച്ചുകൊന്നു: മുളിയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി നാശം വരുത്തിയ മൂന്ന് കാട്ടുപന്നികളെ ഫോറസ്റ്റ് . ദൗത്യസംഘം വെടിവച്ചുകൊന്നു







