കുടുംബ തർക്കം; നഗരസഭ വനിത കൗണ്‍സിലര്‍ക്ക് കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

കൊച്ചി: പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു. പതിനാലാം വാര്‍ഡിലെ ക്രിസ്റ്റി ജോണിനെ ഭര്‍തൃപിതാവ് ജോയ് ആണ് ആക്രമിച്ചത്. തടയാൻ ചെന്ന ഭര്‍തൃമാതാവിനും കുത്തേറ്റു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ആക്രമണണത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ആക്രമിച്ച ജോയ്‌യെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. ഭര്‍തൃമാതാവിനെ ജോയ് ആക്രമിക്കുന്നത് കണ്ട് ക്രിസ്റ്റി തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മദ്യലഹരിയിലായിരുന്ന ജോയിയാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികള്‍ പറയുന്നു. സംഭവത്തില്‍ പിറവം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page