പാലക്കുന്ന് സ്വദേശി കാസര്‍കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കോട്ടപ്പാറയിൽ താമസിക്കുന്ന പാല ക്കുന്ന്‌ സ്വദേശിയെ കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കന്‍കുന്ന് ഹൗസിലെ പരേതരായ പി. ബാവ-ദൈനബി ദമ്പതികളുടെ മകന്‍ കെ എ ഹമീദ് (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹം നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ പുറത്തിറങ്ങി കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാർനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമായിരിക്കും മരണകാരണമെന്നു സംശയിക്കുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: …

കള്ളാറില്‍ മയക്കുമരുന്നു വേട്ട; കാറില്‍ കടത്തിയ 56 ഗ്രാം എംഡിഎംഎയുമായി പാറപ്പള്ളി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 56 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കള്ളാറില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്പലത്തറ, പാറപ്പള്ളി, കാട്ടിപ്പാറയിലെ മുഹമ്മദ് ആഷിഖി(30)നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവി പ്രസന്ന കുമാറും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് മുഹമ്മദ് ആഷിഖിനായി എക്‌സൈസ് സംഘം വല വിരിച്ചത്. ഇന്നലെ (തിങ്കള്‍) വൈകുന്നേരത്തോടെ കള്ളാര്‍ ടൗണില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്.എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, ജോസഫ് അഗസ്റ്റില്‍, പി. …

കാണാതായ കൂഡ്‌ലു സ്വദേശി കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു, ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ പരേതനായ മാധവയുടെ മകന്‍ വിനായക് (26) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്.ഞായറാഴ്ച രാവിലെ പണിക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാരും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടർന്ന് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.നാട്ടുകാര്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടയിൽ കുഡ്‌ലു, വിവേകാനന്ദ നഗർ, ഡി. എസ്.സി ക്ലബ്ബിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ …

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22 കാരി മരിച്ചു

വെള്ളരിക്കുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി മരിച്ചു. കടുമേനി പട്ടേങ്ങാനത്തെ പാപ്പിനിവീട്ടിൽ രവിയുടെ മകൾ പി ആർ രഞ്ജിമ (22)ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച രാത്രിയിലാണ് മരണം. നാല് ദിവസം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ച് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. ടെക്സ്റ്റൈൽ ജീവനക്കാരിയായിരുന്നു.മാതാവ്: ഓമന. സഹോദരങ്ങൾ: രമ്യ, രഞ്ജു, രമിത, രാഹുൽ.

കേരള കർഷകസംഘം ജില്ലാ സമ്മേളനം നാളെ തുടങ്ങും; ചെറുവത്തൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി

ചെറുവത്തൂർ: കേരള കർഷകസംഘം ജില്ലാ സമ്മേളനം നാളെയും മറ്റന്നാളുമായി ചെറുവത്തൂർ തിമിരി ബാങ്ക്‌ ഓഡിറ്റോറിയത്തിൽ നടക്കും. 12ന്‌ രാവിലെ 10ന്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എസ്‌ കെ പ്രീജ ഉദ്‌ഘാടനം ചെയ്യും. 13ന് വൈകുന്നേരം നാലിന്‌ കെ പി വത്സലൻ നഗറിൽ നടക്കുന്ന പൊതു സമ്മേളനം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 290 പ്രതിനിധികളും സ‍ൗഹാർദ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. മികച്ച കർഷകർ, ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവർക്കുള്ള …

കുടുംബ തർക്കം; നഗരസഭ വനിത കൗണ്‍സിലര്‍ക്ക് കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

കൊച്ചി: പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു. പതിനാലാം വാര്‍ഡിലെ ക്രിസ്റ്റി ജോണിനെ ഭര്‍തൃപിതാവ് ജോയ് ആണ് ആക്രമിച്ചത്. തടയാൻ ചെന്ന ഭര്‍തൃമാതാവിനും കുത്തേറ്റു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ആക്രമണണത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ആക്രമിച്ച ജോയ്‌യെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. ഭര്‍തൃമാതാവിനെ ജോയ് ആക്രമിക്കുന്നത് കണ്ട് ക്രിസ്റ്റി തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് …

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മ മരിച്ചു

മൂവാറ്റുപുഴ: ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി സ്ഥാപന ഉടമയ്ക്ക് ദാരുണാന്ത്യം. വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോളാണ് ചികിത്സയിലിരിക്കെ മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തുള്ള സ്ഥാപനത്തില്‍ യന്ത്രസഹായത്തോടെ മാവ് കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. യന്ത്രത്തിൽ നിന്നുള്ള അസാധാരണമായ ശബ്ദവും മണവും പുറത്തു വന്നതിനെ തുടർന്ന് സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിൽ നിന്നു മകൻ എത്തിയപ്പോഴാണ് റെജിമോളെ യന്ത്രത്തിൽ കൈ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന നിലയില്‍ ഉടൻ റെജിയെ തൊട്ടടുത്തെ  …

ഇന്നത്തെ പ്രധാന വാർത്തകൾ

​​ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുനൽകുകയാണെങ്കിൽ സൈനിക നടപടികളിൽ നിന്ന് പിന്മാറാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയെങ്കിലും, ഇറാന്റെ കടുത്ത ഉപാധികൾ നിലനിൽക്കുന്നതിനാൽ അനിശ്ചിതത്വം തുടരുന്നു. സംഘർഷ സാധ്യത മൂലം ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചിട്ടുണ്ട്. ​ഇറാന് എതിരായ യുദ്ധത്തെത്തുടർന്ന് യു.എസ് സൈന്യത്തിന്റെ ആയുധശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കുന്നതിനായി ഉൽപാദനം വേഗത്തിലാക്കാൻ പെന്റഗൺ പ്രതിരോധ കമ്പനികൾക്ക് അടിയന്തര നിർദ്ദേശം നൽകി. ​​ട്രംപിന്റെ ഗാസ സമാധാന പദ്ധതി നെതന്യാഹു തള്ളി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു …