തിരുവനന്തപുരം: ബസില്‍വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മുന്‍മന്ത്രി വി ശിവന്‍കുട്ടിയുടെ മുന്‍ഗണ്‍മാന് സസ്പെന്‍ഷന്‍. എസ്ഐപി ക്യാമ്പിലെ പൊലീസുകാരനായ പ്രജീഷ് എസ് നായരെയാണ് സസ്‌പെന്റുചെയ്തത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇയാള്‍ക്കെതിരേ ആരോപണമുയര്‍ന്നത്. യുവതി പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബസിന്റെ പിന്‍സീറ്റിലിരുന്ന പ്രതി സീറ്റുകള്‍ക്കിടയിലൂടെ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തുന്നതായിരുന്നു വീഡിയോ. പിന്നാലെ സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ ഉന്നതരാഷ്ട്രീയ ഇടപെടലുകള്‍ വിജയം കണ്ടില്ല. യുവതി പരാതി നല്‍കിയിട്ടില്ലെങ്കിലും വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് അന്വേഷണം നടത്തിയിരുന്നു. സേനയ്ക്ക് തന്നെ അപമാനം സൃഷ്ടിക്കുന്ന തരത്തിലാണ് പ്രജീഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിക്കുവേണ്ടി രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നടപടി വന്നത്. ശിവന്‍കുട്ടിയുടെ സന്തത സഹചാരിയായിരുന്ന ഇയാള്‍ തിരുവനന്തപുരം എആര്‍ ക്യാംപിലാണ് ജോലി ചെയ്തുവന്നിരുന്നത്.








