കാസര്‍കോട്; കടയിലേക്ക് പോവുകയായിരുന്ന 51കാരിയെ പിടിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ മജീദ് (45) എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു.
ഞായറാഴ്ച രാത്രി 8 മണിയോടെ കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. കടയിലേക്ക് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്നു സ്ത്രീ. ഇതിനിടയില്‍ സ്ഥലത്തെത്തിയ മജീദ്, സ്ത്രീയെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.







