കാസർകോട്: കാസർകോട് പൊലീസ് സബ് ഡിവിഷൻന്റെയും ജില്ലാ സോഷ്യൽ പൊലീസിംഗ് ഡിവിഷന്റെയും കുമ്പള ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആവാസ് യോജന ഇൻഷുറൻസ് കാർഡ് വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. എ.എസ് പി അച്യുത് അശോക് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ താമസ സൗകര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനും സംക്രമിക രോഗ നിർണ്ണയം തടയുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.കുമ്പള സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ അധ്യക്ഷത വഹിച്ചു. കുമ്പള എസ്.എച്ച്.ഒ അനൂപ്. എസ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ലേബർ ഓഫീസർ ഫൈസൽ എം.ടി.പി,ബദിയടുക്ക എസ് എച്ച് ഒ സുനിൽകുമാർ എന്നിവർ ആശംസ നേർന്നു.സോഷ്യൽ പൊലീസ് ഡിവിഷൻ സബ് ഇൻസ്പെക്ടർ രാമകൃഷ്ണൻ ചാലിങ്കാൽ നന്ദി പറഞ്ഞു. സോഷ്യൽ വർക്കർ ജയപ്രകാശ് ബോധവത്കരണ ക്ലാസെടുത്തു. ഇരുന്നൂറോളം ഇതര സംസ്ഥാന തൊഴിലാളികൾ പങ്കെടുത്ത ചടങ്ങിൽ ആവാസ് യോജന ഇൻഷുറൻസ് കാർഡ് വിതരണം നടത്തി.







