ബന്തടുക്ക : മാണിമൂല ശ്രീ അയ്യപ്പ ഭജന മന്ദിരത്തിൽ ഡിസംബർ 25,26,27 തീയതികളിൽ നടക്കുന്ന 41-മത് വാർഷിക മണ്ഡല ഭജനയുടെയും ആഴിപൂജ മഹോത്സവത്തിന്റെയും പ്രചാരണ പത്രിക പ്രകാശനം ചെയ്തു.കരുവാടകം ശ്രീ ദുർഗ പരമേശ്വരി ക്ഷേത്രം മേൽശാന്തി ശങ്കരനാരായണ ഭട്ട് പ്രകാശനകർമ്മം നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ പുരുഷോത്തമ ബൊഡ്ഡനക്കൊച്ചി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ലോഹിതക്ഷൻ ,ശ്രീ കൃഷ്ണ ഭട്ട് പാലാ ർ,പബ്ലിസിറ്റി ചെയർമാൻ സുഭാഷ് വനശ്രീ,മന്ദിരം ഗുരുസ്വാമി ശശി നരിമാടി,ഗുരുസ്വാമിമാരായ കരുണാകരൻ നായർ, ഗംഗാധരൻ നായർ,കരുണാകരൻ പാലാർ,മന്ദിരം പ്രസിഡന്റ് സുബീഷ്,മോഹനൻ കൊമ്പൻക്കല്ല്,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീവത്സൻ,സുകുമാരൻ ഉന്തത്തടുക്കം,വിവേകാനന്ദ പാലാർ,മണി പുളിഞ്ചാൽ,വിജയൻ മൊട്ട,നിഷാന്ത് വിഷ്ണു,രാഘവൻ ബേത്തലം,മധു പനംകുണ്ട്,അവിൻരാജ്, രാജു,നാരായണൻ, അനീഷ്,മാതൃസമിതി ചെയർപേഴ്സൺ രമണി രാമകൃഷ്ണൻ, കൺവീനർ സിന്ധു മോഹനൻ,മന്ദിരം സെക്രട്ടറി രജനിബേത്തലം,രജിത ഉണ്ണികൃഷ്ണൻ, രതീഷ് കെ വി ബേത്തലം, ബാലകൃഷ്ണൻ നായർ പ്രസംഗിച്ചു







