കാസര്‍കോട്: കാസര്‍കോട്-തലപ്പാടി ദേശീയ പാതയിലെ ഷിറിയ കുന്നില്‍ വാഹനാപകടം. ഹൈവെ പൊലീസ് വാഹനത്തിന് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഹൈവെ പൊലീസ് എസ്‌ഐ രാഘവന്‍, പൊലീസുകാരായ നിഖില്‍മനു, ബിനു, ഡ്രൈവര്‍ സുഭാഷ്, കാര്‍ ഓടിച്ചിരുന്ന മംഗ്‌ളൂരു സ്വദേശി വിനോദ് രാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്കു ഗുരുതരമല്ല. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ ഒന്നരമണിയോടെയാണ് അപകടം ഉണ്ടായത്. പൊലീസ് വാഹനവും കാറും കുമ്പള ഭാഗത്തേക്ക് വരികയായിരുന്നു. ഷിറിയ കുന്നില്‍ എത്തിയപ്പോള്‍ മുന്നില്‍ ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് പിന്നില്‍ നിന്നെത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി







