പാലക്കാട്: കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കൊപ്പം, കുലുക്കല്ലൂര്‍, തത്താനംപ്പുള്ളിയില്‍ മുള്ളത്തു വീട്ടില്‍ രവി (30)യാണ് മരിച്ചത്. ഇന്ന് (തിങ്കള്‍) രാവിലെ ആറു മണിയോടെയാണ് രവിയെ കപ്പത്തോട്ടത്തിനു അരികിൽ മരിച്ചു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് തോട്ടം ഉടമ മനോജ് കൊപ്പം പൊലീസ് സ്റ്റേശനിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് രവി ഷോക്കേറ്റു മരിച്ചതെന്നു സംശയിക്കുന്നു. തകരാറിലായ ബൈക്ക് റോഡരുകില്‍ നിര്‍ത്തി കപ്പത്തോട്ടത്തിന് സമീപത്തുള്ള ഇടവഴിയില്‍ കൂടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റതെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.








