അപകടഭീഷണി യുമായി കീഴൂർ ഫിഷറീസ് സ്റ്റേഷൻ കെട്ടിടം: മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറക്കുന്നു

കാസർകോട് : കടൽത്തീരത്തോടു ചേർന്ന കീഴൂർ ഫിഷറീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ശക്തമായ കാറ്റിലും മഴയിലും ഇളകി വീഴുന്നു. മേൽക്കൂരയുടെ പകുതിയോളം ഭാഗത്തെ ഷീറ്റുകൾ തകർന്നിട്ടുണ്ട്. മൂർച്ചയേറിയ ഇരുമ്പ് ഷീറ്റുകൾ കാറ്റിൽ ഇളകി താഴേക്ക് പതിക്കുന്നത് ഫിഷറീസ് സ്റ്റേഷനിലെത്തുന്ന മത്സ്യത്തൊഴിലാളികൾക്കും ജീവനക്കാർക്കും സമീപത്തുകൂടി സഞ്ചരിക്കുന്ന പൊതുജനങ്ങൾക്കും വലിയ അപകടഭീഷണി ഉയർത്തുന്നു.മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സമയത്ത് ഷീറ്റുകൾ പറന്നുവീഴാനുള്ള സാധ്യത ഏറെയാണ്.ഇത്തരത്തിൽ വീഴുന്ന ഷീറ്റുകൾ ആആരുടെയെങ്കിലും മുകളിൽ പതിച്ചാൽ ഗുരുതരമായ പരിക്കോ, ജീവാപായമോ സംഭവിച്ചേ ക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു..കെട്ടിടത്തിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നും, തകർന്ന മേൽക്കൂരയിലെ ഷീറ്റുകൾ നീക്കം ചെയ്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി ഫിഷറീസ് സ്റ്റേഷൻ സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ കെ. എസ്. സാലി കീഴൂർ ഫിഷറീസ് വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകി.ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യം അവഗണിക്കാതെ ബന്ധപ്പെട്ടവർ അടിയന്തരമായി സ്ഥലം സന്ദ ർ ശിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page