മഴ സംസ്ഥാനത്ത് മരണം 15 ആയി: നാലു പേരെ കടലിൽ കാണാതായി

തിരുവനന്തപുരം: 3 ദിവസമായി പെയ്ത അതിരൂക്ഷമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 15 പേർ മരിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ കടലിൽ കാണാതായ നാലു മത്സ്യത്തൊഴിലാളികൾക്ക് തിരച്ചിൽ തുടരുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്തു ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാവാൻ ഇടയുണ്ടെന്ന് കേൾ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മഴയിൽ സംസ്ഥാനത്ത് 30 വീടുകൾ പൂർണമായി തകർന്നു. 293 വീടുകൾക്ക് ഭാഗ്യമായി നാശം നേരിട്ടു. വൻതോതിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഇന്നലെ വെള്ളം കയറിയ ഈരാറ്റുപേട്ട റാന്നി, പാല എന്നിവിടങ്ങളിൽ വെള്ളം ഇറങ്ങിക്കൊണ്ടിരിക്കുന്നു. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ തുടരുന്നു. പമ്പയാറിൽ വെള്ളം കയറി കൊണ്ടിരിക്കുന്നു. മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് ഏർപ്പെടുത്തി. രാവിലെ പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് ആണ് . സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page