നികുതി തട്ടിപ്പ്: സ്വർണക്കടകളിൽ നിന്ന് 70 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തിയെന്ന് ജി എസ് ടി കമ്മീഷണർ

തിരുവനന്തപുരം: ജ്വല്ലറികളിൽ ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ പരിശോധനയിൽ 70 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. 2.87 കോടി രൂപ പിഴ ഈടാക്കി. പഴയ സ്വർണാഭരണങ്ങൾ ഉരുക്കി ബാറുകളും ആഭരണങ്ങളുമാക്കി കച്ചവടം നടത്തുന്ന സ്വർണ്ണ കടകളിലായിരുന്നു പരിശോധന.37 സ്വർണ്ണക്കടകളിലും അവയുടെ ബ്രാഞ്ചുകളിലും ആണ് ഒരേസമയം പരിശോധന നടത്തിയത്. ഉപഭോക്താക്കൾ വ്യാപാരികളിൽ നിന്ന് വാങ്ങുന്ന സ്വർണത്തിന് വിലയ്ക്കൊപ്പം ജി എസ് ടി വാങ്ങുകയും നികുതിപ്പണം സർക്കാരിനു നൽകാതിരിക്കു കയും ആണെന്ന് ജി എസ് ടി കമ്മീഷണർ അറിയിച്ചു. തട്ടിപ്പിനെതിരെ ചരക്കു സേവന നികുതി വകുപ്പ് കർശനമായ അന്വേഷണവും നടപടിയും തുടരുമെന്ന് മുന്നറിയിച്ചു. ഉപഭോക്താക്കൾസ്വർണം വാങ്ങുമ്പോൾ ജിഎസ് ടി ബില്ലുകൾ നിർബന്ധമായും ചോദിച്ചു വാങ്ങേണ്ടതാണെന്ന് അറിയിപ്പിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page