കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സ്ഥലത്ത് നിന്ന് ലഭിച്ച ബാഗില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ നടക്കല്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ബാഗ് ലഭിച്ചത്. ബാഗിൽ ഒരു വള, 2 നെക്ലൈസ്, നാലുമാല മൂന്ന് മോതിരം എന്നിവയാണ് ഉണ്ടായിരുന്നത്.
കിട്ടിയ ബാഗും സ്വർണ്ണവും പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമഹ്ണ്യനെ ഏല്‍പ്പിച്ചു. പയ്യാനിതോട്ടം പള്ളി വികാരിയെ ബാഗ് ഏല്‍പ്പിക്കാനാണ് തീരുമാനം. ശനിയാഴ്ച പുലര്‍ച്ചെയാണ് പൂഞ്ഞാര്‍ പയ്യാനിതോട്ടത്ത് ഉരുള്‍ പൊട്ടലുണ്ടായത്. സംഭവത്തില്‍ 24 കാരനായ ജോസഫിനും മാതാവ് റജീനയും മരിച്ചിരുന്നു. ജോസഫിന്റെ പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.








