ഇന്നത്തെ പ്രധാന വാർത്തകൾ

അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്,മലപ്പുറം, പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നു ഇന്ന് പുലർച്ചെ നാലിനു കാലാവസ്ഥ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

കേരളത്തിൽ ഓഗസ്റ്റ് 1 ശനിയാഴ്ച പെയ്ത അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലും കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടായി.

​സംസ്ഥാനത്ത് മഴക്കെടുതികളിൽപെട്ട് 8 പേർ മരിച്ചു. ചിലരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
​ഇടുക്കി: കുടയത്തൂർ ആടൂർമലയിൽ വീടിനു മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണ് സുമതി (69) മരണപ്പെട്ടു. വാഗമൺ കോളഹലമേട്ടിൽ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ചു.
​കോട്ടയം: പൂഞ്ഞാർ പയ്യനിത്തോട്ടത്തിൽ ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലിൽ വീട് തകർന്ന് ജോസഫൈൻ ജോണി (28) മരണപ്പെട്ടു.
​മലപ്പുറം: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ തോട്ടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മുങ്ങിമരിച്ചു.
​ വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരനും വയനാട്ടിൽ ഒരാൾ വൈദ്യുതാഘാതമേറ്റും മരണപ്പെട്ടു. കടലിൽ പോയ ചില മത്സ്യത്തൊഴിലാളികളെ കാണാതായതായും റിപ്പോർട്ടുണ്ട്.

ഇടുക്കിയിലെ കുടയത്തൂർ, വാഗമൺ, ഉപ്പുതറ, ചീയപ്പാറ പ്രദേശങ്ങളിലും കോട്ടയത്തെ പൂഞ്ഞാർ, കൂട്ടിക്കൽ, തീക്കോയി, മൂന്നിലവ്, കോക്കയാർ എന്നിവിടങ്ങളിലും കനത്ത ഉരുൾപൊട്ടലുണ്ടായി.

​പത്തനംതിട്ട: വടശ്ശേരിക്കര, ലാഹ, കുറുമ്പൻമൂഴി മലയോര മേഖലകളിൽ അതിശക്തമായ മഴയെ തുടർന്ന് വ്യാപക ഉരുൾപൊട്ടലുണ്ടായി.

വടശ്ശേരിക്കരയിൽ മണിക്കൂറുകൾക്കുള്ളിൽ 30 സെന്റീമീറ്ററിലധികം മഴ രേഖപ്പെടുത്തി.

​കോഴിക്കോട്, കണ്ണൂർ, വയനാട്: അനാക്കമ്പയിൽ, ഈങ്ങാപ്പുഴ, ചുരം പാതകൾ എന്നിവിടങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഗതാഗതം തടസ്സപ്പെടുത്തി.

​സംസ്ഥാനത്തൊട്ടാകെ 17 വീടുകൾ പൂർണ്ണമായും 127-ഓളം വീടുകൾ ഭാഗികമായും തകർന്നുവെണ്ണന് പ്രാഥമിക റിപ്പോർട്ട്‌.

​ഈരാറ്റുപേട്ട, പത്തനംതിട്ട റാന്നി, അരുവിത്തുറ പ്രദേശങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി വലിയ സാമ്പത്തിക നഷ്ടമുണ്ടായി.

​ഗതാഗത തടസ്സം:
​കൊച്ചി – ധനുഷ്കോടി ദേശീയപാത, കോട്ടയം – ദിണ്ഡിഗൽ, കുട്ടിക്കാനം – കട്ടപ്പന എന്നീ പ്രധാന റോഡുകളിൽ മണ്ണിടിച്ചിലും മരം വീണും ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

​താഴ്ന്ന പാലങ്ങളും ചപ്പാത്തുകളും (കൂട്ടിക്കൽ, മുണ്ടക്കയം ചപ്പാത്തുകൾ) വെള്ളത്തിനടിയിലായി.

​പാലായിൽ ഒരു പൗൾട്രി ഫാമിൽ വെള്ളം കയറി 2,500-ഓളം കോഴികൾ ചത്തൊടുങ്ങി.

​പമ്പ, മീനച്ചിൽ, മണിമല, പെരിയാർ നദികളുടെ തീരത്തെ കൃഷിഭൂമികൾ വെള്ളത്തിലായി.

​ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
​ക്യാമ്പുകൾ: സംസ്ഥാനത്തുടനീളം 65-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 1,400-ലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

​ഡാമുകൾ: കല്ലാർകുട്ടി, പാംബ്ല, മലങ്കര, തോട്ടപ്പള്ളി പൊഴി തുടങ്ങിയ ഡാമുകളുടെയും സ്പിൽവേകളുടെയും ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.

​ദേശീയ ദുരന്ത നിവാരണ സേന , ഫയർഫോഴ്സ്, പോലീസ് സേനകൾ പ്രാദേശികവാസികളുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

കാസർകോട് ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് കനത്ത നാശനഷ്ടങ്ങളും മുൻകരുതൽ നടപടികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുൻകരുതലുകളും അലർട്ടും
​റെഡ് അലർട്ട്: ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

​വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കനത്ത മഴ കണക്കിലെടുത്ത് ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു.

​ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിനെയും ഭീഷണിയെയും തുടർന്ന് കുറഞ്ഞത് 12 കുടുംബങ്ങളെയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റിപ്പാർപ്പിച്ചു.

​കടലാക്രമണവും റോഡ് തകർച്ചയും: തീരദേശ മേഖലകളിൽ കടലാക്രമണം അതിരൂക്ഷമായിരുന്നു. കാസർകോട് സി.പി.സി.ആർ.ഐ ബീച്ച് എക്സ്പെരിമെന്റൽ ബ്ലോക്കിന് മുൻവശത്തുള്ള റോഡിന്റെ ഒരു ഭാഗം കടലെടുത്ത് ഒലിച്ചുപോയി.

​ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും തീരദേശ-മലയോര മേഖലകളിലെ വിവിധ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

​യു.എസ്-ഇറാൻ പോര് രൂക്ഷമാകുന്നു: ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമസേന ശക്തമായ ആക്രമണം തുടരുന്നു.

പ്രതിരോധമായി ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങളെയും കപ്പലുകളെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്.

​ഗൾഫ് മേഖലയിൽ ആശങ്ക: കുവൈറ്റിലെയും ജോർദാനിലെയും യു.എസ് താവളങ്ങൾക്ക് നേരെയും വാണിജ്യ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.

​യൂറോപ്പിലെ കുടിയേറ്റ പ്രതിസന്ധി (സ്പെയിൻ – മൊറോക്കോ അതിർത്തി)
​മൊറോക്കോയിൽ നിന്ന് സ്പെയിനിന്റെ അധീനതയിലുള്ള അതിർത്തി മേഖലയായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് അഭയാർത്ഥികൾ ഇരച്ചുകയറാൻ ശ്രമിച്ചത് വൻ സംഘർഷത്തിന് വഴിതെളിച്ചു.

​അതിർത്തി കടക്കാനുള്ള ശ്രമത്തിനിടയിലും കടൽ അപകടങ്ങളിലും പെട്ട് നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു. സാഹചര്യങ്ങൾ നിയന്ത്രിക്കാൻ സ്പെയിൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

റഷ്യ -​ ഉക്രൈൻ അക്രമം: യുക്രൈനിൽ നിന്നുള്ള തടവുകാർക്ക് നേരെ റഷ്യൻ സൈന്യം ഗുരുതരമായ ലൈംഗിക അതിക്രമങ്ങളും ക്രൂരതകളും കാട്ടുന്നതായി വാൾ സ്ട്രീറ്റ് ജേണൽ ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുക്രൈൻ അതിർത്തിയിലെ ചരക്കു കപ്പലുകൾക്ക് നേരെ ആക്രമണം തുടരുകയാണ്.

​എൽ നിനോ മുന്നറിയിപ്പ്: വരും മാസങ്ങളിൽ എൽ നിനോ പ്രതിഭാസം അതിവേഗം ശക്തി പ്രാപിക്കുമെന്നും കടുത്ത ചൂടിനെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും നേരിടാൻ ലോകരാജ്യങ്ങൾ സജ്ജമാകണമെന്നും യു.എൻ മുന്നറിയിപ്പ് നൽകി.

​ഗൾഫ് രാജ്യങ്ങളിൽ (യു.എ.ഇ, സൗദി) വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുകയാണ്.


​പാകിസ്ഥാൻ രാഷ്ട്രീയ അസ്ഥിരത: രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ പ്രക്ഷോഭങ്ങളും അതിർത്തിയിലെ ആക്രമണങ്ങളും പാകിസ്ഥാനിൽ സുരക്ഷാ ഭീഷണി വർദ്ധിപ്പിക്കുന്നു.

​ആഗോള സാമ്പത്തിക നയം: വൻകിട ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ പുതിയ താരിഫുകളും നികുതികളും ചുമത്താനുള്ള നീക്കങ്ങൾ യു.എസ് വ്യാപിപ്പിക്കുന്നു.

​ജന്തർ മന്തർ പ്രതിഷേധവും പ്രധാനമന്ത്രിയുടെ പ്രതികരണവും: ഡൽഹി ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിനിടെ ഉയർന്ന വിമർശനങ്ങൾക്കും അപവാദങ്ങൾക്കും മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തെറ്റായ വഴിയിൽ പോകുന്ന യുവാക്കളോട് ക്ഷമിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമോയെന്ന് രാഹുൽ ഗാന്ധിയും സിജെപി നേതാക്കളും ചോദിച്ചു.

​വാണിജ്യ എൽപിജി സിിലിണ്ടറുകളുടെ വില കുറച്ചു: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിിലിണ്ടറുകൾക്ക് 200 രൂപയിലധികം കുറച്ചു.
കൊൽക്കത്തയിലും ഡൽഹിയിലും വിലയിൽ വലിയ ആശ്വാസമുണ്ടായിട്ടുണ്ട്.

​ജമ്മു കശ്മീരിൽ ഭീകരാക്രമണം: കശ്മീരിലെ കുൽഗാമിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

​ശംഭു അതിർത്തിയിൽ കർഷക പ്രതിഷേധം: നിർദ്ദിഷ്ട വ്യാപാര കരാറുകൾക്കെതിരെ പ്രതിഷേധിക്കാൻ ഡൽഹിയിലേക്ക് തിരിച്ച കർഷകരെ ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞു.


കേരളത്തിൽ കനത്ത മഴയും വ്യാപക നാശനഷ്ടങ്ങളും.
​കാലവർഷക്കെടുതി കനക്കുന്നു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത അതിശക്തമായ മഴയിലും മിന്നൽപ്രളയത്തിലും വ്യാപക നാശനഷ്ടം.

​വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് അവധി പ്രഖ്യാപിച്ചു.

​ശബരിമല യാത്രയിൽ നിയന്ത്രണം: പമ്പയിൽ വെള്ളപ്പൊക്കം ശക്തമായതിനെ തുടർന്ന് ഓഗസ്റ്റ് 2, 3 തീയതികളിൽ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിച്ചു .

വിനോദസഞ്ചാര മേഖലകളിൽ കടുത്ത നിയന്ത്രണം.
​പൊൻമുടിയും നെല്ലിയാമ്പതിയും അടച്ചു. തിരുവനന്തപുരത്ത് പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അടച്ചു. പാലക്കാട് നെല്ലിയാമ്പതി, കവ മേഖലകളിലും സഞ്ചാരികൾക്ക് പ്രവേശനം വിലക്കി.

​ചുരങ്ങളിൽ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

​ മാധ്യമപ്രവർത്തകൻ കെ. എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ വർഷങ്ങൾക്ക് ശേഷം കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചു.

​ആറന്മുളയിൽ രക്ഷാപ്രവർത്തനം: ആറന്മുള മേഖലയിലെ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികൾ എത്തും.

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

​ കുമ്പള, കോയിപ്പാടി, കാവുഗോളി തുടങ്ങിയ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്.

കടൽഭിത്തികൾ തകരുന്ന പശ്ചാത്തലത്തിൽ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.

​കൺട്രോൾ റൂം: മഴക്കെടുതികളുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും വിവരങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം സജ്ജമാണ്.

​ലഹരിമരുന്ന് വേട്ട (ഉപ്പള കേസ്): ഉപ്പളയിൽ 3.4 കിലോഗ്രാമോളം എം ഡി എം എ യും കഞ്ചാവും പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒമ്പതാം പ്രതി മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി.

​ ബെണ്ടിച്ചാലിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം കരാർ തുക വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് നിലച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page