കാസര്‍കോട്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 18 കാരന്‍ ഗുരുതരനിലയില്‍, അമ്പലത്തറയിലെ കുളത്തില്‍ കുളിച്ചവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, കുളത്തില്‍ കുളിക്കുന്നതിന് വിലക്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലയിലും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ടു ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 18 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചികില്‍സയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമാണ്. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പാണ് യുവാവും സുഹൃത്തുക്കളും കുളത്തില്‍ കുളിക്കാനെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ
കുളത്തില്‍ കുളിക്കുന്നത് ഒഴിവാക്കാന്‍ പൊലീസും ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കുളത്തില്‍ കുളിച്ചവര്‍ വൈദ്യപരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്. സ്‌കൂള്‍ കുട്ടികളും യുവാക്കളും പതിവായി ഈ കുളത്തില്‍ കുളിക്കാനെത്താറുണ്ട്. റോഡരികില്‍ വാഹനം നിര്‍ത്തി യാത്രക്കാരും ഈ കുളത്തില്‍ കുളിക്കാന്‍ എത്താറുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page