കാസർകോട്: 11.65 ഗ്രാം എം ഡി എം എ യുമായി പിടിയിലായ കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി നൗഷാദ് അലിക്കാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവും അനുഭവിക്കണം. 2022 ആഗസ്റ്റ് അഞ്ചിന് കുണ്ടങ്കരടുക്ക ഐഎച്ച്ആർഡി കോളേജിന് സമീപം വച്ചാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. കുമ്പള എസ് ഐ വി കെ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കുമ്പള ഇൻസ്പെക്ടർ പി പ്രമോദാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ: ചിത്രകല എന്നിവർ ഹാജരായി.








