കണ്ണൂര്‍: വളപട്ടണം പുഴയില്‍ ചാടി വയോധിക ജീവനൊടുക്കി. ചിറക്കല്‍ സ്വദേശിനി പുഷ്പജ(69)യാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് പുഷ്പജയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. സഹോദരന്റെ മരണത്തില്‍ കടുത്ത ദുഃഖിതയായിരുന്നു പുഷ്പജയെന്നാണ് പ്രാഥമിക വിവരം. ഇതാണ്
ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പില്‍ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.








