കണ്ഠരര് രാജീവിന്റെ മകന്‍ ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്‌മദത്തന്‍ തന്ത്രിയാകും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതിനായുള്ള തീരുമാനമെടുത്തത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ചിങ്ങം ഒന്നുമുതല്‍ ബ്രഹ്‌മദത്തന്‍ തന്ത്രിയായി ചുമതലയേല്‍ക്കും. തനിക്കുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം പകരം താന്ത്രികസ്ഥാനം മകന് നല്‍കണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ചിങ്ങം മുതല്‍ കര്‍ക്കടകമാസം വരെ താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ ടേണ്‍ അടിസ്ഥാനത്തിലാണ് ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്.
മുതിര്‍ന്ന തന്ത്രി കണ്ഠരര് മോഹനരുടെ മകന്‍ കണ്ഠരര് മഹേഷ് മോഹനരാണ് ഇപ്പോള്‍ തന്ത്രി. അദ്ദേഹത്തിന്റെ കാലാവധി ആഗസ്റ്റ് 2ന് നിറപുത്തരി പൂജകളോടെ അവസാനിക്കും. ഹൈക്കോടതി അനുകൂല തീരുമാനമെടുത്തതോടെ ചിങ്ങമാസ പൂജകള്‍ക്കായി നടതുറക്കുന്ന ആഗസ്റ്റ് 16 മുതല്‍ കണ്ഠരര് ബ്രഹ്‌മദത്തന്‍ പുതിയ തന്ത്രിയാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page