തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ എത്തിച്ച എം.ഡി.എം.എ.യുമായി യുവതിയെ അറസ്റ്റുചെയ്തു. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖ(30}ആണ് പിടിയിലായത്.
കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ്
സംഘം ഒരു യുവാവിനെ പിടികൂടിയിരുന്നു. യുവാവിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രേഖയുടെ വീട്ടിൽ ഡാൻസാഫ് സംഘവും വലിയതുറ പൊലീസും റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിൽ നിന്ന് 38 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയതെന്ന് വലിയതുറ എസ്.എച്ച്.ഒ. അശോക് കുമാർ അറിയിച്ചു. യുവതിക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം
പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








