കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കിയ നടപടി: പ്രിയദര്‍ശിനി സര്‍വീസിനെ ബാധിക്കുമോ എന്ന ആശങ്കയില്‍ യാത്രക്കാര്‍

കാസര്‍കോട്: കെഎസ്ആര്‍ടിസിയില്‍ നിന്ന് ജില്ലയില്‍ 34 താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കിയത് സര്‍വീസിനെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു. പ്രിയദര്‍ശിനി സൗജന്യ യാത്ര തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ സര്‍വീസുകളില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കിയതോടെ കൂടുതല്‍ സൗജന്യയാത്രാ ബസ് സര്‍വീസുകള്‍ ഒഴിവാക്കുമെന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവെക്കുന്നു.
കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 22 താല്‍ക്കാലിക ജീവനക്കാരെയും കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് 12 പേരെയുമാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സര്‍വീസില്‍ നിന്നു പുറത്താക്കിയത്. കാസര്‍കോട് ഡിപ്പോയില്‍ നിലവില്‍ 27 കണ്ടക്ടര്‍മാരുടെയും 17 ഡ്രൈവര്‍മാരുടെയും കുറവുണ്ട്. കാഞ്ഞങ്ങാട്ട് 15ലധികം ജീവനക്കാരുടെ കുറവാണുള്ളത്. ഇതിനിടയിലാണ് താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കിയിരിക്കുന്നത്. ഭരണമാറ്റ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് കരുതുന്നത്.
നേരത്തെ സര്‍ക്കാര്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരൊക്കെ ഇടതിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരാണ്. ഭരണമാറ്റം വന്നത് മുതല്‍ കെഎസ്ആര്‍ടിസി യിലെ ഐഎന്‍ടിയുസി യൂണിയന്റെ സമ്മര്‍ദ്ദം പിരിച്ചുവിടലിനു കാരണമായിട്ടുണ്ടെന്നും സംസാരമുണ്ട്. ഇതിനെതിരെ സിഐടിയു രംഗത്ത് വന്നിട്ടുണ്ട്.
യൂണിയനുകളുടെ രാഷ്ട്രീയ കളി കെഎസ്ആര്‍ടിസി ദൈനംദിന സര്‍വീസിനെ ബാധിക്കരുതെന്നു യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page