കുഞ്ഞിമംഗലം സ്വദേശി റിസോർട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലയടിവാരത്തെ റിസോര്‍ട്ടില്‍ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൈതല്‍മലയടി ,വാരം വഞ്ചിയം കവലയിലെ നിള പൈതല്‍ റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ ജീവനക്കാരന്‍ കുഞ്ഞിമംഗലത്തെ മുണ്ടയാട്ട് മനോജ് (53) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.
റിസോര്‍ട്ടിന്റെ ഭാഗമായുള്ള മുറിയിലാണ് മനോജ് താമസിച്ചിരുന്നത്. ഇന്നലെ(വ്യാഴം ) വൈകുന്നേരത്തോടെ മുറിയിലെ ജനലിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ മറ്റ് തൊഴിലാളികള്‍ മനോജിനെ വിളിച്ചിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ബാലന്‍- തങ്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി. മക്കള്‍: ജിഷ്ണു, ജിത്തു. സഹോദരങ്ങള്‍: മിനി, മീന, പരേതനായ സുനില്‍.
ചെറുതാഴം അടുത്തില വയലപ്രയിലാണ് മനോജ് നേരത്തെ താമസിച്ചിരുന്നത്. പിന്നീട് കുഞ്ഞിമംഗലത്തേക്ക് താമസം മാറുകയായിരുന്നു.
കുടിയാന്‍മല എസ്.ഐ: എന്‍.ജെ ജോസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page