പാലക്കാട് :പവർ കട്ടിനെ തുടർന്നു ഓക്സിജൻ ലഭിക്കാതെ രോഗി ശ്വാസംമുട്ടി മരിച്ചു. പാലക്കാട് സ്വദേശി എം കൃഷ്ണനാണു (71)മരിച്ചത്. ഓക്സിജൻ കോൺസൻട്രേറ്റിന്റെ സഹായത്തോടെയാണ് ഗുരുതര നിലയിലായിരുന്ന കൃഷ്ണൻ ശ്വാസം എടുത്തിരുന്നത്. വൈദ്യുതി വിതരണം നിലച്ചതോടെ വീട്ടിൽ ചികിത്സയിലുള്ള കൃഷ്ണൻ ശ്വാസോഛ്വാസത്തിന് വിഷമിക്കുന്നതായി വീട്ടുകാർ വൈദ്യുതി അധികൃതരെ അറിയിച്ചിരുന്നതായി പറയുന്നു. എന്നാൽ അവരത് അവഗണിച്ചു – വീട്ടുകാർ പ്രതിഷേധിച്ചു. കൃഷ്ണനു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ വൈദ്യുതി ബോർഡിലെ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. അപ്രഖ്യാപിത പവർ കട്ടിനെതിരെ പരക്കെ ആരോപണം ഉയരുന്നുണ്ട്.








