മരം മുറിക്കുന്നതിനിടെ മുകളില്‍ കുടുങ്ങി; പരിക്കേറ്റ തൊഴിലാളിയെ കയ്യൂരിലെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി

കാസര്‍കോട്: മരം മുറിക്കുന്നതിനിടെ മുകളില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ കയ്യൂര്‍ ഫയര്‍ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 9 മണിയോടെ കാലിച്ചാമരം മൂപ്പില്‍ എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം. മരം മുറിക്കുന്നതിനിടെ വിവി പത്മനാഭന്റെ(55) കൈ മരക്കൊമ്പുകള്‍ക്കിടയില്‍പെട്ട് കുടുങ്ങിപ്പോയിരുന്നു. പരിക്ക് പറ്റിയതിനെ തുടര്‍ന്ന് താഴെയിറങ്ങാന്‍ പറ്റാതെയായി. തുടര്‍ന്ന് പറമ്പിന്റെ ഉടമ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. കയ്യൂരില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പിവി സുമേഷിന്റെ നേതൃത്വത്തില്‍ സേന ഉടന്‍ സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാര്‍ തൊഴിലാളിയെ താഴെ വീഴാതിരിക്കാന്‍ വടം കൊണ്ട് കെട്ടി സംരക്ഷണം ഉറപ്പാക്കിയിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെഎം രാജേഷ് മരത്തില്‍ കയറി റസ്‌ക്യൂ നെറ്റില്‍ തൊഴിലാളിയെ സുരക്ഷിതമായി താഴെയിറക്കി. പിന്നീട് സ്വകാര്യ വാഹനത്തില്‍ തൊഴിലാളിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ ഉന്മേഷ്, ആകാശ് കിരണ്‍, പിവി അഭിലാഷ്, ഹോംഗാര്‍ഡുമാരായ കെ രമേശന്‍, കെകെവി സുമേഷ് എന്നിവരും സേനയ്‌ക്കൊപ്പമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page