കാസര്‍കോട്: തൃക്കരിപ്പൂര്‍ വടക്കേകൊവ്വലില്‍ 52 കാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പുവിന്റെ മകന്‍ വല്‍സരാജിന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ തറവാട് വീട്ടിലെ കിണറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും ചന്തേര പൊലീസും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച ഉദിനൂരില്‍ നടക്കും. കാഞ്ഞങ്ങാട് കല്യാണ്‍ റോഡ് സ്വദേശിനിയാണ് ബിന്ദു. റിട്ട. തഹസില്‍ദാര്‍ കെവി രാഘവന്റെയും സരോജിനിയുടെയും മകളാണ്. മക്കള്‍: അര്‍ജുന്‍. മരുമകള്‍ അനുശ്രീ. സഹോദരങ്ങള്‍: പ്രകാശന്‍, അഡ്വ.സന്തോഷ്, ബീന, അനന്തവല്ലി.







