കാസര്‍കോട്: ചീമേനിയിലെ പച്ച മീന്‍ കടയ്ക്കുള്ളിൽ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം ചേടികുണ്ട് സ്വദേശി റോബിന്‍ കുമാര്‍(40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാരനെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കടയിലെ സിസിടിവി ഓഫ് ചെയ്ത നിലയിലായിരുന്നു. കടയുടമയുടെ വിവരത്തെ തുടര്‍ന്ന് ചീമേനി പൊലീസ് സ്ഥലത്തെത്തി. നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.







