മഴ: കാസര്‍കോട്ടും വെള്ളക്കെട്ട്

കാസര്‍കോട്: മഴയെ തുടര്‍ന്ന് അണങ്കൂര്‍ താന്നിയത്ത് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിന് ഇരുവശത്തും മതിലുകള്‍ ഉള്ളതും ഓവുചാലുകള്‍ ഇല്ലാത്തതുമാണ് മഴവെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കുന്നത്. എല്ലാ മഴക്കും ഇതിവിടെ പതിവാണ്.

കളക്ട്രേറ്റിനു മുന്നിലും വെള്ളം കെട്ടിനില്‍ക്കുന്നു

കാസര്‍കോട്: കളക്ട്രേറ്റിന് കളക്ടറേറ്റിന്റെ ഗേറ്റിനു മുന്നിലും മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഓവു ചാല്‍ അടഞ്ഞതാണ് ഇവിടെ മഴ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഇതും കാല്‍ നട യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page