കാസര്‍കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ അതിതീവ്രമഴ(റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ റാണിപുരം ഹില്‍സ്റ്റേഷനിലേയ്ക്കുള്ള വിനോദ സഞ്ചാരത്തിനു നിരോധനം ഏര്‍പ്പെടുത്തി. ജലാശയങ്ങളിലെ വിനോദ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നു അധികൃതര്‍ അറിയിച്ചു. അതേസമയം കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. നിലവില്‍ ജില്ലയിലെ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ രംഗത്തിറങ്ങുന്നതിനായി ഫയര്‍ ഫോഴ്‌സ് അടക്കമുള്ള സേനകള്‍ ജാഗ്രതയിലാണ്.
കണ്ണൂര്‍ ജില്ലയുടെ മലയോരപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.







