പത്തുലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളും കേബിളും മോഷ്ടിച്ചു; പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

കാസര്‍കോട്: ഓഡിറ്റോറിയത്തിനു അകത്തു സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളും കേബിളുകളും മോഷ്ടിച്ച ആള്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. തൃക്കരിപ്പൂര്‍, ആയിറ്റിയിലെ മുനീറിനെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. പടന്ന, കാവുന്തലയിലെ കെ എം അബ്ദുല്‍ ജലീല്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഇദ്ദേഹം പാര്‍ട്ണറായ ആയിറ്റിയിലെ ‘സര്‍ഗോണ്‍’ ഓഡിറ്റോറിയത്തിനകത്തു ഇന്നലെ (വെള്ളി) വൈകുന്നേരം നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page