ബങ്കരക്കുന്നില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ബസിനകത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെ നെല്ലിക്കുന്ന് ബങ്കരക്കുന്നിലാണ് അപകടമുണ്ടായത്. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തങ്ങള്‍ ഉപ്പാപ്പാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി, യുകെജി വിദ്യാര്‍ഥികളും ബസിലുണ്ടായിരുന്നു. റോഡിലേക്ക് തള്ളിനിന്ന കാട് കുട്ടികളുടെ ദേഹത്ത് തട്ടാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് വിവരം. കുഴിയിലുള്ള വള്ളിക്കാടിലേക്കാണ് ബസ് മറിഞ്ഞത്. ബങ്കരക്കുന്നിലെ റോഡ് തകര്‍ന്ന നിലയിലായിട്ട് മാസങ്ങളേറെയായി. വലിയ കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ് റോഡുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page