തലപ്പാടിയിലെ മല്‍സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച; ഫ്രീസറുകള്‍ തകര്‍ത്ത് 1.30 ലക്ഷം രൂപയുടെ മല്‍സ്യവും പണവും കവര്‍ന്നു, മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: തലപ്പാടി മല്‍സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച. ഫ്രീസറുകള്‍ തകര്‍ത്ത് 1.30 ലക്ഷം രൂപയുടെ മല്‍സ്യം കടത്തി. 5000 രൂപയും മല്‍സ്യം മുറിക്കാനുപയോഗിക്കുന്ന 4 കത്തികളും കവര്‍ന്നിട്ടുണ്ട്. മഞ്ചേശ്വരം ഹൊസബൊട്ടു സ്വദേശി അബ്ദുല്‍ റഹ്‌മാനടക്കം 4 പേര്‍ നടത്തുന്ന മല്‍സ്യമാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. പരാതിയില്‍ മഞ്ചേശ്വരം പൊലീസ് സ്ഥലത്തിലെത്തി പരിശോധന നടത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഉച്ചയ്ക്ക് റഹ്‌മാനും സുഹൃത്തുക്കളും സ്ഥാപനം തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. രണ്ട് ഫ്രീസറുകള്‍ തകര്‍ത്ത് മീനുകള്‍ കൊണ്ടുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വിലകൂടിയ മല്‍സ്യങ്ങളും ബക്കറ്റില്‍ സൂക്ഷിച്ച 500 രൂപയും 4 കത്തികളുമാണ് കവര്‍ന്നത്. രണ്ട് മോഷ്ടാക്കള്‍ 4 ചാക്കുകളിലാക്കിയാണ് സ്‌കൂട്ടറില്‍ മല്‍സ്യം കടത്തിയത്. പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page