ടച്ച് ഓഫ് മേഴ്സി ആദരവ് സമ്മേളനം 15 ന്; അലിയാര്‍ ഖാസിമിയും സ്വാമി പ്രേമാനന്ദയും പങ്കെടുക്കും

ചെറുവത്തൂര്‍: കാരുണ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിള്‍ ട്രസ്റ്റ്, ആഗസ്റ്റ് 15 ന് ശനിയാഴ്ച പയ്യന്നൂര്‍ ഒ.പി എം ഇന്‍ ഓഡിറ്റോറിയത്തില്‍ ആദരവ് സമ്മേളനം സംഘടിപ്പിക്കും. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പരിപാടി ഉദ്ഘാടനം ചെയ്യും. വി.കുഞ്ഞി കൃഷ്ണന്‍ എം.എല്‍.എ മുഖ്യതിഥിയാകും. ചാരിറ്റി ട്രസ്റ്റ് സഹ രക്ഷാധികാരി ഡോ. കെ.എച്ച് സുബ്രഹണ്യന്‍ അധ്യക്ഷത വഹിക്കും. ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുശ്താഖ് മാലി ദ്വീപ് 18 ഇന ഭക്ഷ്യ വസ്തുക്കളുടെ ‘മദിനാ കിറ്റ്’ വിതരണോല്‍ഘാടനം നിര്‍വ്വഹിക്കും. വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങില്‍ പ്രമുഖ പണ്ഡിതന്‍ ആലുവ വി.എച്ച്. അലിയാര്‍ ഖാസിമി ആദരവ് സമര്‍പ്പിക്കും. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച 16 പേര്‍ ആദരവ് ഏറ്റുവാങ്ങും. വാര്‍ത്ത സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ബശീര്‍ സഅദി,
മുശ്താഖ് മാലി ദ്വീപ്, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ഹൈദ്രോസി മടക്കര, ബഷീര്‍ പടന്ന, ഖാദര്‍ പാണ്ട്യാല, അറഫാത്ത് ചെറുവത്തൂര്‍, പി.വി. സഈദ്, കെ.സി മുഹമ്മദ് കുഞ്ഞി,
എസി. മുസ്തഫ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page