കാസർകോട്: മംഗൽപാടി മേഖലയിൽ കാറ്റിലും മഴയിലും കനത്ത നാശം. അമ്പാറിൽ വൻമരം പൊട്ടിവീണു. പ്രദേശത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. ഇതോടെ പ്രദേശത്ത് വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ആണ്
സംഭവം. ശക്തമായ കാറ്റിലും മഴയിലുമാണ് റോഡിലേക്ക് മരം കടപുഴകി വീണത്. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകട വിവരമറിഞ്ഞ് ഫയർഫോഴ്‌സും ഉപ്പള പൊലീസും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തകർന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം യഥാസമയം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.








