ന്യൂയോര്‍ക്: ന്യൂയോര്‍ക്കില്‍ സഹോദരിയുടെ ഭര്‍ത്താവിനാല്‍ ക്രൂരമായി
പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത വിക്ടോറിയ കാസില്‍ (25) എന്ന
പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുടെ പഴയൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍
നോവായി മാറുന്നു. മൂന്ന് വര്‍ഷം മുമ്പ് തന്റെ സഹോദരിയുടെ വിവാഹ ദിവസം,
പ്രതിയായ ജോസഫ്‌ഹോര്‍ണറെ (27) ‘ലോകത്തിലെ ഏറ്റവും അത്ഭുതകരമായ
മനുഷ്യരില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വി ക്ടോറിയ
ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.
നോര്‍ത്ത്മാസാപെക്വയിലെ വീട്ടില്‍ വെച്ചാണ് വിക്ടോ റിയ കൊല്ലപ്പെട്ടത്.
ജോസഫിന്റെ ഭാര്യ (വിക്ടോറിയയുടെ സഹോദരി) ഒരു യാത്രയിലായിരുന്ന
സമയത്തായിരുന്നു സംഭവം.
പിയാനോ മാറ്റിവെക്കാന്‍ സഹായം ചോദിച്ചാണ്‌ജോസഫ് വിക്ടോറിയയെ
വിളിച്ചു വരുത്തിയത്. തുടര്‍ന്ന് പിന്നില്‍ നിന്നു കഴുത്തിനു ഞെരിച്ചു ബോധംകെടുത്തിയ ശേഷം ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഒരു സ്‌കൂള്‍ സംഗീത അധ്യാപകനായ ജോസഫ്, കൊലപാതകത്തിന് ശേഷം സ്വയം
911-ല്‍ വിളിച്ച് പൊലീസിനെ വിവരമറിയിക്കുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി തനിക്ക് വിക്ടോറിയയോടു തനിക്കു അമിതമായ അഭിനിവേശമുണ്ടായിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ജോസഫിനെ പൊലീസ് സംഭവസ്ഥലത്തു നിന്നു തന്നെ അറസ്റ്റ് ചെയ്തു.








