പയ്യന്നൂര്‍: കളിക്കാന്‍ പോയ 11കാരിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിട്ട. പൊലീസുകാരനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കാപ്പുമ്മേല്‍ ഇളയടത്ത് ഇ.വി ഗോപിനാഥ(62)നെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി സതീഷ് അറസ്റ്റു ചെയ്തത്.
ഇന്നലെ (ബുധന്‍) ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. കനത്ത മഴകാരണം സ്‌കൂളുകള്‍ക്ക് അവധിയായിരുന്നതിനാല്‍ കളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് മദ്യലഹരിയില്‍ സ്ഥലത്തെത്തിയ ഗോപിനാഥന്‍ പെണ്‍കുട്ടിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവത്രെ.
കളിക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് റിട്ട. പൊലീസുകാരന്റെ വീട്ടില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ഭയം കാരണം ആദ്യമൊന്നും പറഞ്ഞില്ല. പിന്നീടാണ് ക്രൂരമായി പീഡിപ്പിച്ച കാര്യം പറഞ്ഞത്. ഇതോടെ ആള്‍ക്കൂട്ടം ഗോപിനാഥന്റെ വീടു വളഞ്ഞു. ഇതിനിടയില്‍ വിവരമറിഞ്ഞ് പൊലീസ് സംഘമെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെയാണ് ജനക്കൂട്ടം പിരിഞ്ഞു പോയത്.
ദീര്‍ഘകാലം പൊലീസിന്റെ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്ത ശേഷമാണ് ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.







