ഓപ്പറേഷൻ തൂഫാൻ; പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കല്ലക്കട്ട സ്വദേശി അബ്ദുൾ മുനവീറിനെ കരുതൽ തടങ്കലിലാക്കി

കാസർകോട്: പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കാസർകോട് ജില്ലയിൽ ഒരാൾ കൂടി അറസ്റ്റിലായി. പാടി ബെല്ലൂരടുക്ക കല്ലക്കട്ട സ്വദേശി അബ്ദുൾ മുനമ്പർ എന്ന അബ്ദുൾ മുനവീർ (29) ആണ് അറസ്റ്റിലായത്. വിദ്യാനഗർ ഇൻസ്പെക്ടർ വിജയൻ മേലേത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ നടപടി. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ആറ് എൻ.ഡി.പി.എസ് കേസുകൾ നിലവിലുണ്ട്. മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page