കാസർകോട് കളക്ടറേറ്റ് ജീവനക്കാരി ആശാലതയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണം : എൻ ജി ഒ അസോ.

കാസർകോട് : കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് ആശാലതയുടെ അത്യന്തം ഖേദകരമായ ആത്മഹത്യയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾപുറത്തുകൊണ്ടു വരണമെന്ന് എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കളക്ടറേറ്റ് എ-5 സീറ്റില്‍ ജോലിചെയ്തിരുന്ന ആശാലതയെ ജില്ലാ കളക്ടറുടെ 12-05 ലെ ഉത്തരവനുസരിച്ചു അതേ ഓഫീസിലെ എന്‍ഡോസള്‍ഫാന്‍ വിഭാഗത്തിലേക്കു സീറ്റ് മാറ്റിയിരുന്നു . ആശാലതയെ സീറ്റ് മാറ്റുന്ന കാലയളവിൽ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം കൈകാര്യം ചെയ്തിരുന്നത് ഇടത് സര്‍വീസ് സംഘടനയില്‍പ്പെട്ട ജീവനക്കാരാണ്. എന്‍ഡോസള്‍ഫാന്‍ സെക്ഷനിലെ എസ് ശാലിനിയെ കാസർകോട് റവന്യൂ ഡിവിഷണല്‍ ഓഫീസിലേക്ക് സ്ഥലം മാറ്റിയാണ് ആശാലതയെ എൻഡോ സൾഫാൻ സെല്ലിൽ നിയമിച്ചത്.ഭരണമാറ്റത്തെ തുടര്‍ന്ന് സാധാരണയായി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ നടത്തപ്പെടുന്ന ജീവനക്കാരുടെ സീറ്റ് ക്രമീകരണ ഭാഗമായി അന്ന് നിവിലുണ്ടായിരുന്ന ജീവനക്കാർ അവരുടെ സൗകര്യമനുസരിച്ച് സീറ്റ് മാറിപ്പോയതായിരുന്നു.അതിന്റെ ഭാഗമായാണ് ആശാലതയും സീറ്റ് മാറി അതേ ഓഫീസിലെ അതേ കെട്ടിടത്തിലുള്ള മറ്റൊരു സെക്ഷനിലേക്ക്മാട്ടിയത്.അതിനുശേഷം മാസങ്ങൾ കഴിഞ്ഞു.അത് സംബന്ധിച്ച് പരാതികളോ മറ്റോ ഉള്ളതായി ആരും അറിഞ്ഞിട്ടില്ല.ആശാലത കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ സജീവ പ്രവര്‍ത്തകയും, സ്റ്റാഫ് കൗണ്‍സിലിന്റെ ഭാഗമായുള്ള അക്ഷര ലൈബ്രറിയുടെ നിലവിലെ പ്രസിഡണ്ടുമാണ്.ജീവനക്കാരിക്കു ഓഫീസ് മാറ്റം ഉണ്ടായിട്ടില്ല എന്നിരിക്കെ ആശാലതയുടെ മരണം സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുകയും, രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സര്‍ക്കാരിനേയും, ഭരണാനുകൂല സര്‍വീസ് സംഘടനകളെയും കുറ്റപ്പെടുത്തി പ്രസ്താവനകളിറക്കുന്നതും, നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നതും തികച്ചും ഹീനമായ നടപടിയാണെന്ന് കേരള എന്‍.ജി.ഒ അസോസിയഷന്‍ സംസ്ഥാന സെക്രട്ടറിസുരേഷ് പെരിയങ്ങാനം ,ജില്ലാ പ്രസിഡണ്ട്എ ടി ശശി ,ജില്ല സെക്രട്ടറിവി ടി പി രാജേഷ് ,ജില്ലാ ട്രഷറർവി എം രാജേഷ് ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംവത്സല കൃഷ്ണൻസ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ കാസർകോട് ജില്ലാ ചെയർമാൻ ലോകേഷ് എം ബി ആചാർ എന്നിവർ അപലപിച്ചു.ആശാലതയുടെആത്മഹത്യയുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്ത് കൊണ്ടുവരണമെന്നുആവർത്തിച്ചു ആവശ്യമുന്നയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page