കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ

കാസര്‍കോട്: കൊറോണ കാലത്ത് മാസ്‌ക് ധരിക്കാതെയും ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ചും പിക്കപ്പ് ഓട്ടോയില്‍ ആറു കിലോ കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടയില്‍ പിടിയിലായ കേസിലെ പ്രതികളെ ഒരു വര്‍ഷത്തെ കഠിന തടവിനും 20,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. കാഞ്ഞങ്ങാട്, ബല്ല, ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കെ.ആഷിഖ് (30), കല്ലൂരാവി, പഴയകടപ്പുറം, അഫ്‌സല്‍ മന്‍സിലിലെ അസ്‌കര്‍ അലി (32) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പഴയടച്ചില്ലെങ്കില്‍ രണ്ടു മാസം അധികതടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
2020 ഏപ്രില്‍ 29ന് ഉച്ചക്ക് ഒന്നേ മുക്കാല്‍ മണിയോടെ ബേക്കല്‍, ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം. അന്നു ബേക്കല്‍ എസ്‌ഐയായിരുന്ന പി. അജിത്ത് കുമാര്‍, എസ്‌ഐ വേണു ഗോപാല്‍, പൊലീസുകാരായ പ്രസാദ്, ജയേഷ് എന്നിവരാണ് കഞ്ചാവ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍മാരായ പി നാരായണന്‍, നിസാം എസ് എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍ ആണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page