പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങി തുടങ്ങുന്ന ട്രെയിനില്‍ നിന്നും മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍, യുവാവിനെ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

കൊല്ലം: ട്രെയിനുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനകണ്ണി പൊലീസിന്റെ പിടിയില്‍. പൊലീസിനെ കണ്ടതോടെ ട്രെയിനില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പരവൂര്‍ സ്വദേശി അഭിജിത്തി(22)നെ അതിസാഹസികമായാണ് ആര്‍പിഎഫ് പിടികൂടിയത്. മെമു ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതിയുടെ കയ്യില്‍ നിന്നും ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ കൂടാതെ 65000 രൂപയും കണ്ടെടുത്തു. പ്ലാറ്റ്ഫോമില്‍ നിന്ന് രാത്രി സമയങ്ങളില്‍ നീങ്ങി തുടങ്ങുന്ന ട്രെയിനില്‍ നിന്നും യാത്രക്കാരുടെ വിലയേറിയ സാധനങ്ങള്‍ അടങ്ങിയ ബാഗ് എടുത്ത് ചാടിപ്പോകുന്നതാണ് ഇയാളുടെ മോഷണ ശൈലി. മോഷ്ടിച്ചവയില്‍ നിന്ന് വില പിടിപ്പുള്ള സാധനങ്ങള്‍ മാത്രം എടുക്കും. ശേഷം ബാഗുകള്‍ ഉപേക്ഷിച്ച് കടന്നുകളയും. മോഷണവസ്ഥുക്കള്‍വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനും, രാസലഹരി വാങ്ങുന്നതിനുമായി ഉപയോഗിക്കും. കായംകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ ട്രെയിനില്‍ രാത്രിയില്‍ സ്ഥിരമായി പ്രതി മോഷണം നടത്തിയിരുന്നു. പരക്കെ മോഷണ പരാതി ഉയര്‍ന്നതോടെ 100-ല്‍പ്പരം സിസിടിവി പരിശോധിച്ച ശേഷമാണ് യുവാവിനെ പിടികൂടിയത്. ആന്ധ്രപ്രദേശിലും, തമിഴ്‌നാട്ടിലും, കേരളത്തിലും പ്രതിക്കെതിരെ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞമാസം ത്രിശിനാപ്പള്ളിയില്‍ മോഷണത്തിന് പിടിയിലായ ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയ സമയം പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ ഇയാള്‍ തമിഴ്‌നാട് വിട്ട് കേരളത്തിലേക്ക് ചേക്കേറുകയായിരുന്നു. വിശദമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page