ടെക്‌സസില്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: 19-കാരിയായ മകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍, ജാമ്യത്തുക 50 ലക്ഷം ഡോളര്‍ വീതം

പി പി ചെറിയാന്‍

ഡെല്‍ റിയോ (ടെക്‌സസ്): അഞ്ച് കുട്ടികളുടെ അമ്മയായ 32-കാരി കരോലിന്‍ ‘കാരോ’ പെന്യയെ പകല്‍വെളിച്ചത്തില്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ മൂന്ന് പ്രതികളില്‍ ഏറ്റവും പ്രായം കുറഞ്ഞ പത്തൊന്‍പതുകാരിയായ മകള്‍ അമയ ‘കുക്കി’ ഡയസ് ആണ് പെന്യയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് അമയ കുക്കി ഡയസ്, സഹോദരി കിറ്റി മിയ ഡയസ് (21), സുഹൃത്ത് കയാന്ദ്ര റെനെ ഫാസ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് കോടതി 50 ലക്ഷം ഡോളര്‍ വീതം ജാമ്യത്തുക നിശ്ചയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഡെല്‍ റിയോ നഗരത്തിലാണ് സംഭവം. കരോലിന്‍ പെന്യയും പ്രതികളും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ നിന്നിറങ്ങി വന്ന അമയ കുക്കി, കരോലിനെ കത്തികൊണ്ട് മുതുകില്‍ കുത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളും ചേര്‍ന്ന് കരോലിനെ മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കരോലിനെ ബന്ധുക്കള്‍ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയിലും പിന്നീട് സാന്‍ അന്റോണിയോയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . പ്രതികള്‍ക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page