മേക്കപ്പ്മാന്‍ ഇടനിലക്കാരന്‍; നടിമാരെ രക്ഷപ്പെടുത്തി സെക്സ് റാക്കറ്റ് തകര്‍ത്ത് പൊലീസ്

മുംബൈ: സിനിമാ നടിമാരെ ഉപയോഗിച്ച് പെൺവാണിഭം നടത്തുന്ന സംഘം അറസ്റ്റിലായി. ഗിർഗാവിലും കല്യാണിലുമായി നടന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് സംഘത്തെ പിടികൂടിയത്. ഗിർഗാവിലെ ഹോട്ടലിൽ നിന്ന് രണ്ട് നടിമാരെയും കല്യാണിലെ ഓപ്പറേഷനിൽ നിന്ന് രണ്ട് യുവതികളെയും പൊലീസ് രക്ഷപ്പെടുത്തി. മറാഠി, ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
സിനിമാ രംഗത്തുള്ള മേക്കപ്മാനാണു സംഘം നടത്തിയിരുന്നതെന്നും ഇയാളും പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗിർഗാവിലുള്ള ഒരു ഹോട്ടലിൽ പെണ്‍വാണിഭ സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കസ്റ്റമറെന്ന വ്യാജേന പൊലീസ് ഹോട്ടലില്‍ എത്തുകയും വിവരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ശേഷം നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. സുരക്ഷയും സ്വകാര്യതയും മാനിച്ച് നടിമാരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഹോട്ടൽ മാനേജ്‌മെന്റിന് ഈ റാക്കറ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും മറ്റാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. താനെയിലെ കല്യാണില്‍ സമാന ഓപ്പറേഷനില്‍,‌ പ്രാക്ടീസ് ചെയ്യുന്ന വനിതാ അഡ്വക്കേറ്റ് അറസ്റ്റിലായി. കഴിഞ്ഞ മൂന്ന് മാസമായി ഇവർ ഈ റാക്കറ്റ് നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page